
അഫ്റസുലിന്റെ കൊലപാതകം: ഭാര്യ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിവാളി മുഹമ്മദ് അഫ്റസുലിനെ രാജസ്ഥാനിലെ രാജ്സമന്തില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട് (എസ്.ഐ.ടി) അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ തടയണമെന്നും അഫ്റസുലിന്റെ ഭാര്യ ഗുല്‍ഭാര്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗുല്‍ഭാര്‍ നേരത്തെ നല്കിയ കേസില്‍ അധികഹരജിയായാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍, വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നു നേരത്തെ ഇന്ദിരാ ജയ്സിങ് മുഖേനനല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കി പുതിയ ഹരജിസമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം ഇന്ദിരാജയ്സിങ് പുതിയ ഹരജി നല്‍കിയത്.
അഫ്റസുലിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കു നയിച്ച ഘടകങ്ങളും അതിന് ഉത്തരവാദികള്‍ ആരാണെന്നതും അന്വേഷിക്കണം. ലൗ ജിഹാദ് പോലുള്ള വിഷപ്രചാരണങ്ങളടങ്ങിയ വിഡിയോകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശം നല്‍കണം.
ന്യൂനപക്ഷങ്ങളെ പിശാചുവല്‍കരിച്ചു നടക്കുന്ന പ്രചാരണങ്ങളും വിവേചനങ്ങളും അവര്‍ക്കെതിരേ ആക്രമണത്തിന് ഇളക്കിവിടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിന്നീട് പരിഗണിക്കും. ഡിസംബര്‍ ആറിനാണ് അഫ്റസുലിനെ സംഘപരിവാര പ്രവര്ത്തകന് ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ക്രൂരമായി മര്‍ദിച്ചും മഴുകൊണ്ട് വെട്ടുകയുംചെയ്ത ശേഷം അഫ്റസുലിനെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കൂടെയുണ്ടായിരുന്നവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ ജിഹാദികള്‍ക്കും ഉള്ള പാഠമാണ് ഇതെന്നതുള്‍പ്പെടെയുള്ള ഹീനമായ ഭാഷ ഉപയോഗിച്ചുള്ള അക്രമിയുടെ അഭിമുഖവും വിഡിയോയില്‍ ഉണ്ടായിരുന്നു.അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു എതിരാണ് ഇത്തരം സംഭവങ്ങളെന്നും ഹരജിക്കാരി ബോധിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും ഭീഷണിയും നേരിടുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. അഫ്റസുലിന്റെ കൊലപാതകം മാത്രം അന്വേഷിക്കുകയും അതിന്റെ പ്രേരണകളിലേക്കു കടക്കാതിരിക്കുകയുംചെയ്ത രാജസ്ഥാന് പൊലിസിന്റെ നടപടിയില്‍ ഹരജിക്കാരി അതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 6 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 10 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 19 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 27 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 31 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 41 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 13 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago