HOME
DETAILS

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

  
Web Desk
July 04 2025 | 02:07 AM

Opposition Demands Veena Georges Resignation as Health Department Faces Backlash

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം കൂടിയെത്തിയതോടെ, മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്. മന്ത്രി വീണാജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയതോടെ വകുപ്പ് കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സാപ്രതിസന്ധി സജീവ ചർച്ചയായപ്പോൾ, ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന വാദം ഉയർത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ്, കോട്ടയത്ത് കെട്ടിടം തകർന്നുവീണ് കൂട്ടിരുപ്പുകാരി മരണപ്പെട്ടത്. ദുരന്തമുണ്ടായി ആദ്യ മണിക്കൂറുകളിൽ വിഷയം ലഘൂകരിക്കാൻ മന്ത്രിമാരായ വീണാജോർജും വി.എൻ വാസവനും നടത്തിയ ശ്രമമാണ് പ്രതിഷേധം ആളിക്കത്താൻ കാരണമായത്.

മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അകത്ത് ആരും ഇല്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. നിരവധി പേർ ശുചിമുറി ഉപയോഗിച്ചിരുന്നതായി കൂട്ടിരിപ്പുകാർ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും ആരും ഇല്ലെന്നും മന്ത്രിമാർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ആരെങ്കിലും തയാറാക്കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് മന്ത്രിയുടെ ജോലി. അത്യാസന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. എന്തുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നതിൽ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. മന്ത്രിമാർ നിജസ്ഥിതി പരിശോധിച്ചശേഷമായിരുന്നു തകർന്ന കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. അല്ലായിരുന്നെങ്കിൽ പാവപ്പെട്ട വീട്ടമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നു. 

ഇത് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും കെ.സി പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തലയും രൂക്ഷവിമർശനമാണ് ആരോഗ്യവകുപ്പിനെതിരേ ഉന്നയിച്ചത്. പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.

വീണയെ വിടാതെ വിവാദങ്ങൾ 
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ കസേരയിലിരുന്ന് നാലുവർഷം പിന്നിടുന്നതിനിടെ വീണാ ജോർജിനെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. നേരത്തേ കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകൾ, ആശാസമരം തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി സ്വീകരിച്ച നിലപാടുകൾ ഇടതുമുന്നണിയ്ക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ആരോഗ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലുണ്ടായത്. ആദ്യം സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും ഡോക്ടറെ പിന്തുണയ്ക്കുന്നുവെന്നും വിശദീകരിച്ച് മന്ത്രി രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ ഡോക്ടർക്കെതിരേ വിമർശനവുമായി ഇടത് കേന്ദ്രങ്ങൾ രംഗം സജീവമാക്കി. ഇതിനിടെയാണ് വൻ പ്രഹരമേൽപ്പിച്ച് കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം. വീണാ ജോർജിനെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി തുടരുന്നുണ്ടെങ്കിലും മന്ത്രിക്കെതിരേ സി.പി.എമ്മിനുള്ളിലും ഘടകകക്ഷികളിലും പ്രതിഷേധം ശക്തമാവുകയാണ്.

സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇന്ന് വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  15 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  16 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  17 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  17 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  18 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  19 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  19 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  19 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  20 hours ago