ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഓപ്പണ്‍ ഹൗസ്
ജിദ്ദ: ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ഓപ്പണ്‍ ഹൗസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് പറഞ്ഞു.
ജിദ്ദയിലെ സമൂഹ്യ പ്രവര്‍ത്തരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സഊദിയിലെ നിമയങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍സുല്‍ ജനറല്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിലവിലുള്ള രണ്ട് ഓപ്പണ്‍ ഹൗസിന് പുറമെയാണ് പാസ്പോര്‍ട്ട് സംബന്ധമായ വിഷയങ്ങള്‍ക്ക് മാത്രമായി പുതുതായി ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ഇതിനു തുടക്കം കുറിക്കും. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ പ്രത്യേക പരാതിപ്പെട്ടി സ്ഥാപിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് പറഞ്ഞു. പരാതികള്‍ രേഖപ്പെടുത്താന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലും അവസരമൊരുക്കും.
ഇ മൈഗ്രന്റ് സംവിധാനത്തിലൂടെയല്ലാതെ സഊദിയില്‍ വീട്ടുജോലിക്ക് ശ്രമിക്കരുത്. കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പെടുന്ന വിഷയങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും സിജി ഉറപ്പു നല്കി. ഇവിടത്തെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് മാത്രമേ സംഘടകള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്നവരില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നതിനും ലോക്കല്‍ അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ സ്കൂളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം, ഹൗസ് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിവിധ വിഷയങ്ങള്‍ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. വിവിധ സംഘടനാ നേതാക്കളും കോണ്‍സുല്‍മാരായ ആനന്ദ് കുമാന്, ഡോ. ഇര്‍ഷാദ് അഹമ്മദ്, മൊയീന്‍ അക്തര്‍, ഡോ നൂറുല്‍ ഹസന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."