സംവരണം അട്ടിമറി ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണം: ഐ.എ.സി
ചാവക്കാട്: പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ അംബേദ്ക്കറിസ്റ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിരവധി വിദ്യാര്‍ഥികളുടെ ഭാവി ജീവിതം നശിപ്പിച്ചും, അങ്ങേയറ്റത്തെ ജാതിവിവേചനം പുലര്‍ത്തിയും അഹങ്കാരത്തിന്റെ ആള്‍ രൂപമായ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തെ ഐ.എ.സി കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.സര്‍ക്കാരിനേയും ജനാധിപത്യത്തേയും നിയമ വ്യവസ്ഥയേയും കബളിപ്പിച്ച് കുടുംബസ്വത്താക്കി വെച്ചിരിക്കുന്ന ലോ അക്കാദമി സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിയമപരമായ സംവരണതത്വം പാലിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപികരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായ കാലഘട്ടത്തില്‍ സംവരണം അട്ടിമറിച്ച് സംഭവത്തില്‍ അന്വേഷണം നടത്തി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ഉന്നയിച്ചു. ഐ.എ.സി രക്ഷാധികാരി റ്റി.എ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശശിപഞ്ചവടി അധ്യക്ഷനായി. ചന്ദ്രന്‍ തിയ്യത്ത്, പി.കെ പ്രകാശന്‍, ചന്ദ്രന്‍ ഇരിങ്ങാപ്പുറം, അഡ്വ: പി.എ ചന്ദ്രന്‍, ശിവരത്‌നന്‍ ആലത്തി, അറമുഖന്‍ ഏങ്ങടി, റ്റി.എ വേലായുധന്‍, സന്തോഷ് കോലോത്ത്, പി.കെ ഷാജി, പി.എ വിനോദ്കുമാര്‍, പി.കെ രാഗിണി, ചന്ദ്രന്‍ വട്ടംകുളം, എം.വി രാധാകൃഷ്ണന്‍, ഗോപിതിരുമേനി, കെ.പാര്‍ത്ഥ സാരഥി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."