HOME
DETAILS

ചീനവലയുടെ സാമഗ്രികള്‍ കത്തിനശിച്ചു

  
backup
February 14 2017 | 18:02 PM

%e0%b4%9a%e0%b5%80%e0%b4%a8%e0%b4%b5%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനക്കലില്‍ ചീനവലയുടെ സാമഗ്രികള്‍ കത്തിനശിച്ചു. അഴീക്കോട് മീത്തിപ്പറമ്പില്‍ അശോകന്റെ ചീനവല നിര്‍മ്മാണ സാമഗ്രികളാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് മുനക്കലിലെ ചീനവല തൊഴിലാളികള്‍ അവധിയിലായിരുന്നു. ഈ സമയത്താണ് തീപിടുത്തമുണ്ടായത്. ചീനവലയുടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍, കയര്‍, വല, അനുബന്ധ സാമഗ്രികള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.  തീവെച്ചതാണന്നും സംശയമുണ്ട്. കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തു.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."