HOME
DETAILS

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

  
Sudev
July 09 2025 | 09:07 AM

Former Barcelona player says Lamine Yamal can win more Ballon dOr awards than Lionel Messi

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസിയുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ലാമിൻ യമാലിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബാഴ്സലോണ താരം ഇമ്മാനുവൽ പെറ്റിറ്റ്. യമാലിന് മെസിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ അവാർഡുകൾ നേടാൻ സാധിക്കുമെന്നാണ് മുൻ ബാഴ്സ താരം പറഞ്ഞത്. 

''പ്ലേസ്റ്റേഷനിലെ കളിക്കാരെ പോലെ യമാൽ കളിക്കാരെ ഡ്രിബിൾ ചെയ്യുന്നു, ഡിഫൻഡർമാരെ കോൺ പോലെ തോന്നിപ്പിക്കുന്നു. അവന് വളരെ ഉയർന്ന നിലവാരമാണുള്ളത്. മെസിയെക്കാൾ മികച്ചവനാകാൻ അവന് കഴിയും. മെസി എട്ട് ബാലൺസ് ഡി ഓർ നേടി. എന്നാൽ യമാൽ ഇതിലേറെ ഇനിയും മുന്നോട്ട് പോവും. അവനെ കാണുന്നത് ഒരു സന്തോഷമാണ്'' എസ്കാപ്പിസ്റ്റ് മാഗസിനുമായുള്ള അഭിമുഖത്തിൽ ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങളിൽ നിന്നും 25 ഗോളുകളും 34 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.

Spanish youngster Lamine Yamal is currently one of the best young players in world football. The former Barcelona player says that Lamine Yamal can now win more Ballon d'Or awards than Lionel Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago