HOME
DETAILS
MAL
പകര്‍ച്ചവ്യാധി നിര്‍മാര്‍ജന യജ്ഞത്തിന് ജൂണ്‍ അഞ്ചിന് തുടക്കം
backup
May 30 2016 | 19:05 PM
കൊച്ചി: മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിലൂടെ ജില്ലയെ പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷിക്കുക എന്ന ബൃഹത് ദൗത്യത്തിന് പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ തുടക്കം കുറിക്കും.
ജില്ലയുടെ ചുമതലയുള്ള വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗം ഇതു സംബന്ധിച്ച പരിപാടികള്‍ ആവിഷ്കരിച്ചു.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജൂണ്‍ ഒന്നിനകം ഇതിനായി പ്രത്യേകം സമതികള്‍ രൂപീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാര്‍ഡുതല സമതികള്‍ രണ്ടിനകവും രൂപീകരിക്കണം.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മുഴുവന്‍ ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ നാട്ടില്‍ മുഴുവന്‍ ശുചീകരണപ്രവര്‍ത്തനം നടത്തണം. പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."