റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാന്‍: ഒന്നാംഘട്ടത്തിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍
കൊല്ലം: സംസ്ഥാനതലത്തില്‍ ഇന്നു മുതല്‍ മാര്‍ച്ച് 15 വരെ നടപ്പാക്കുന്ന റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സനായി രൂപീകരിച്ച കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിയമലംഘനങ്ങള്‍ക്കെതിരേ നിശ്ചിത തിയതികളില്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഇന്നു മുതല്‍ ഫെബ്രുവരി 18 വരെ അനധികൃത പാര്‍ക്കിങ്, ഫെബ്രുവരി 20 മുതല്‍ 22 വരെ ഹെല്‍മെറ്റും സീറ്റ് ബല്‍റ്റും ഉപയോഗിക്കാതെ വാഹനമോടിക്കല്‍, ഫെബ്രുവരി 23 മുതല്‍ 25 വരെ അമിത വേഗം, ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ മദ്യപിച്ച് വാഹനമോടിക്കല്‍, വാഹന ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ സീബ്രാ ക്രോസിങ്, സ്റ്റോപ്പ് ലൈന്‍ ക്രോസിങ്, മീഡിയന്‍ ഓപ്പണിങുകളുടെ വശങ്ങളിലെ പാര്‍ക്കിങ്, മാര്‍ച്ച് ആറു മുതല്‍ എട്ടുവരെ സ്പീഡ് ഗവേണര്‍, മാര്‍ച്ച് എട്ടു മുതല്‍ 11 വരെ കുളിങ് ഫിലിം, ലെയ്ന്‍ ഡിസിപ്ലിന്‍, മാര്‍ച്ച് 13 മുതല്‍ 15 വരെ വിവിധതരം നിയമലംഘനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് പൊലിസ് ശ്രദ്ധകേന്ദ്രീകരിക്കും.
റവന്യൂ, പൊലിസ്, പൊതുമരാമത്ത്, ദേശീയപാത തുടങ്ങിയ വകുപ്പുകള്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് ഊജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് ആലോചനാ യോഗത്തില്‍ ജില്ലാ കലക്ടര്‍ മിത്ര റ്റി നിര്‍ദേശിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ആശ അജിത്ത്, എ.ഡി.എം വര്‍ഗീസ് പണിക്കര്‍, വിവിധ വകുപ്പികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."