ഗൗരിനേഹയുടെ മരണം: സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ കേക്കുമുറിച്ച് ആഘോഷത്തോടെ തിരിച്ചെടുത്തു
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരിനേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ തിരിച്ചെടുത്തു.
സ്‌കൂള്‍ മാനേജ്‌മെന്റ് കേക്ക് മുറിച്ചാണ് സസ്‌പെന്‍ഷനിലായിരുന്ന സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ ആഘോഷപൂര്‍വം വരവേറ്റത്. സംഭവം വേദനയുളവാക്കുന്നുവെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നും പിതാവ് പ്രസന്നന്‍ ആവശ്യപ്പെട്ടു.
മുകളില്‍ നിന്ന് വീഴും മുന്‍പ് കുട്ടിക്ക് തലക്ക് ക്ഷതമേറ്റിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആസൂത്രിതമായി തള്ളിയിട്ടതാണെന്നാണ് ഇത് വെളിവാക്കുന്നതെന്നും പ്രസന്നന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൗരിനേഹ അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതോടെ ആരോപണവിധേയരായ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച് വരവേറ്റ മാനേജ്‌മെന്റ് നടപടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."