ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടണ്‍: റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ട ഉക്രൈന് 800 കോടിയിലധികം ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് സ്ഥാനമൊഴിയാറായ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഇതോടെ 130 കി.മീ ദൂരപരിധിയുള്ള ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടെ ഉക്രൈന് ലഭിക്കും. യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കുന്ന കൃത്യതയാര്‍ന്ന ഈ മിസൈലുകള്‍ യുദ്ധത്തില്‍ ഉക്രൈന് മുന്‍കൈ നല്‍കിയേക്കും. അതേസമയം റഷ്യക്കകത്ത് ആക്രമണം നടത്താന്‍ ഉക്രൈന് യു.എസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് ബൈഡന്‍ പരസ്യമായി പ്രഖ്യാപിക്കില്ല.
റഷ്യന്‍ ആക്രമണം തടയാന്‍ ശക്തമായ പാട്രിയറ്റ് മിസൈലുകളും ഉക്രൈന് നല്‍കും. എഫ്-16 യുദ്ധവിമാനം പറത്താന്‍ ഉക്രൈന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും ബൈഡന്‍ അറിയിച്ചിട്ടുണ്ട്. സൈനിക സഹായം പ്രഖ്യാപിച്ച ബൈഡന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നന്ദി പറഞ്ഞു.
The U.S. announces over $800 million in military aid to Ukraine, including guided missiles and training for F-16 pilots, amid ongoing conflict with Russia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."