HOME
DETAILS
MAL
യാചക നിരോധന ബില്‍ ആലോചനയില്‍: കെ.കെ ശൈലജ
backup
February 06 2018 | 03:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലഭിക്ഷാടനവും ബാലവേലയും നിരോധിക്കുന്നതിനായി യാചക നിരോധന ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയകള്‍ക്കെതിരേ സമഗ്രമായ നിയമമാണ് ലക്ഷ്യമിടുന്നത്. ഭിക്ഷാടകരോടൊപ്പം കാണുന്ന കുട്ടികളെ ഡി.എന്‍.എ ടെസ്റ്റ് നടത്തി യഥാര്‍ഥ മാതാപിതാക്കളല്ലെങ്കില് ക്രിമിനല്‍ നടപടിയെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ശാരീരികമായി കുട്ടികളെ മുറിവേല്‍പ്പിക്കല്‍, ലൈംഗികചൂഷണം, മോശം സ്ഥലങ്ങളില്‍ പാര്‍പ്പിക്കല്‍ എന്നിവക്കെതിരേയും വ്യവസ്ഥയുണ്ടാകുമെന്നും ആയിഷാപോറ്റിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ബാലവേല ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ശരണബാല്യം എന്ന പേരില്‍ പത്തനംതിട്ടയില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാന വ്യാപകമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."