
'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്, കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

പേരാമ്പ്ര: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്ക് രൂക്ഷമായി മറുപടി നല്കി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. എ. വിജയരാഘവനെ വര്‍ഗീയ രാഘവനെന്ന് പരിഹസിച്ചത ഷാജി ാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് നല്ലതെന്നും തുറന്നടിച്ചു.
'വാ തുറന്നാല്‍ വര്‍ഗീയത അല്ലാതെ ഒന്നും പറയാന്‍ അറിയില്ല വര്‍ഗീയ രാഘവന്. ആര്.എസ്.എസ് പോലും പറയാന്‍ മടിക്കാത്ത വര്‍ഗീയതയാണ് വിജയരാഘവന് പറയുന്നത്. മുസ്ലിം ലീഗ് ആണ് അവര്‍ക്ക് പ്രശ്നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും' അദ്ദേഹം ആഞ്ഞടിച്ചു.
ലീഗും മുസ് ലിംകളും മാത്രം നന്നായാല്‍ മതിയോ എന്ന് അദ്ദേഹം പരിഹസിച്ചു.
'ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ് ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ എത്ര സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വര്‍ഗീയത ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നില്‍ക്കേണ്ടേ. നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കേണ്ടേ.' ,ാജി ചോദിച്ചു. വിജയരാഘവന് അടക്കമുള്ളവര്‍ നടത്തുന്ന വര്‍ഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വയനാട്ടില്‍ 175ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് ആര്.എസ്.എസ് ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ വരുമ്പോള്‍ സി.പി.എം അനുയായികള്‍ ആര്.എസ്.എസിലേക്ക് പോവുകയാണെന്ന് കെ.എം ഷാജി ചൂണ്ടിക്കാട്ടി.
'മുസ്ലിം വോട്ട് കിട്ടാനുള്ള എല്ലാ കളികളും കളിച്ചു. സമസ്തയില്‍ പിളര്‍പ്പുണ്ടാക്കാന്‍ നോക്കി. ലീഗിനെ മുസ്ലിം സംഘടനക്കുള്ളില്‍ എതിരാക്കാന്‍ ശ്രമിച്ചു. എന്‍.ആര്.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. സിറാജിലും സുപ്രഭാതത്തിലും പരസ്യം നല്കി.
സദ്ദാമിന്റെ പേര് പറഞ്ഞാല്‍ മുസ്ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോള്‍ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വര്‍ഗീയത കളിക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്'. കെ.എം ഷാജി ചൂണ്ടിക്കാട്ടി.
സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്റെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന് പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ, തീവ്രവാദ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന് ആരോപിച്ചു.
In response to CPM's PB member A. Vijayaraghavan's comment that Rahul Gandhi's victory in Wayanad was due to Muslim communal support, Muslim League leader KM Shaji sharply criticized him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 10 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 10 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 10 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 10 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 10 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 10 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 10 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 10 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 10 days ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 10 days ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 10 days ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 10 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 10 days ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 11 days ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 11 days ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 11 days ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 11 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 11 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 11 days ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 11 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 11 days ago.png?w=200&q=75)