HOME
DETAILS

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

  
December 22, 2024 | 4:48 AM

PSC leak Crime branch investigation against journalist

തിരുവനന്തപുരം: പി.എസ്‌.സി വിവരച്ചോർച്ച പുറത്തുവിട്ട മാധ്യമ പ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപനയ്ക്കുവച്ച സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമം ലേഖകൻ  അനിരു അശോകനെതിരേയാണ്   അന്വേഷണം. 

വിവരങ്ങൾ ഹാക്കർമാർ എങ്ങനെ ചോർത്തിയെന്നതിൽ അന്വേഷണം നടത്താതെ ലേഖകനെതിരേ അന്വേഷണം നടത്തുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.  ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അനിരു അശോകന്റെ മൊഴിയെടുത്തു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ പി.എസ്‌.സിയിൽ നിന്ന് ഹാക്കർമാർ ഡാറ്റ ചോർത്തിയെന്ന വിവരം ആരാണ് നൽകിയതെന്നും ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത് പി.എസ്‌.സിയുടെ വിശ്വാസ്യത തകർക്കുന്നതല്ലേയെന്നതടക്കം താക്കീതിൽ കലർന്ന ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ ചോദിച്ചത്.

വരുംദിവസങ്ങളിൽ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാനാണ് നീക്കം. അതേസമയം, വാർത്തയുടെ ഉറവിടം ആവശ്യപ്പെട്ട പൊലിസ് നടപടിയിൽ പ്രതിഷേധിച്ച കേരള പത്രപ്രവർത്തക യൂനിയൻ, മുഖ്യമന്ത്രിക്ക് കത്തുനൽകി.  ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമസ്വാതന്ത്യ്രത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ കത്തിൽ ആവശ്യപ്പെട്ടു. 
ഹാക്കർമാർ വിവരം ചോർത്തിയെങ്കിൽ അതിനു കാരണമായ സൈബർ സുരക്ഷാപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പി.എസ്.സി ചെയ്യേണ്ടതെന്ന് തിരുവനന്തപുരം പ്രസ് ക്ലബും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago