HOME
DETAILS

ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

  
Web Desk
December 22 2024 | 05:12 AM

US Military Mistakenly Shoots Down Its Own FA-18 Aircraft During Houthi Strike

വാഷിങ്ടണ്‍: ഹൂതികളുടെ വിമാനത്തിന് നേരെ ആക്രമണം നടത്താനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം. ചെങ്കടലില്‍ ആക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കന്‍ സൈന്യത്തിന് അബദ്ധം പിണഞ്ഞത്. 

നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന നാവികസേനയുടെ എഫ്/എ 18 വിമാനത്തിന് നേരെയായിരുന്നു ആക്രമണം. നാവികനസേനയുടെ തന്നെ മറ്റൊരു വിമാനം മിസൈല്‍ ഉപയോഗിച്ച് എഫ്/എ 18 വിമാനം വീഴ്ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായി അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി സൈനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ചെങ്കടല്‍. മേഖലയില്‍ കപ്പലുകള്‍ക്കെതിരെ ഹൂതി ആക്രമണം ആരംഭിച്ചതോടെയാണ് അമേരിക്കന്‍ സൈന്യം ഇവിടെ തമ്പടിച്ചത്.

അതിനിടെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. മധ്യ ഇസ്‌റാഈല്‍ നഗരമായ തെഅവീവില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു അമേരിക്ക. ഒന്നിലധികം ഹൂതി ഡ്രോണുകളും ചെങ്കടലിന് മുകളില്‍ ഒരു ക്രൂയിസ് മിസൈലും വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. തെല്‍ അവീവിലെ ഹൂതി മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-17-02-2025

PSC/UPSC
  •  15 hours ago
No Image

എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്‌ക്

International
  •  16 hours ago
No Image

പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി

latest
  •  16 hours ago
No Image

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം

latest
  •  16 hours ago
No Image

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

Kerala
  •  16 hours ago
No Image

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  17 hours ago
No Image

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

Kerala
  •  17 hours ago
No Image

വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്

International
  •  17 hours ago
No Image

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ

Kerala
  •  18 hours ago