HOME
DETAILS

ചിതലരിക്കുന്ന ഭരണഘടന

  
backup
February 14 2017 | 20:02 PM

%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b2%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8

നമ്മുടെ ഭരണഘടനയിലെ മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും എഴുതിയ പേജുകള്‍ ചിതലരിച്ചു തുടങ്ങിയോ. സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനോടു ചെയ്ത കൊടിയപാതകംചരിത്രത്തില്‍ വരാനിരിക്കുന്ന പാതകങ്ങളുടെ തുടക്കം മാത്രമായിരുന്നുവോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ജീവിച്ചിരുന്ന പ്രധാനവ്യക്തികളോട് അവരുടെ ജീവിതകാലത്തു ചെയ്യാന്‍ കഴിയാതിരുന്ന ക്രൂരതകള്‍ അവരുടെ മരണക്കിടക്കകളില്‍ ഇരട്ടിയായി തിരിച്ചുകൊടുക്കുകയാണു ഫാസിസം. ഫാസിസം മാത്രമല്ല, അധികാര മോഹവും ആ അര്‍ഥത്തില്‍ തുല്യസ്ഥാനത്തുണ്ട്.
ജീവിച്ചിരുന്ന കാലത്ത് ഫാസിസത്തിന്റെ കണ്ണിലെ കരടായിരുന്നു അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ ജീവിതകാലത്തു പ്രതിരോധിക്കാന്‍ കഴിയാത്തവര്‍ മരണക്കിടക്കയിലും, മരണ ശേഷവും ചെയ്യാവുന്ന, ക്രൂരതകള്‍ ചെയ്തുകൂട്ടി സായൂജ്യമടയാന്‍ ശ്രമിക്കുകയായിരുന്നു.

ജയലളിതയുടെ കാര്യവും അതുപോലെയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴേ അവര്‍ മരിച്ചിരുന്നുവെന്നാണ് അപ്പോളോ ആശുപത്രിയിലെ എമര്‍ജന്‍സികാഷ്വാലിറ്റി വിഭാഗത്തില്‍ ചികിത്സിച്ച ഡോക്ടര്‍ രാമ സീതയുടെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ജയലളിത അധികാരത്തിലിരുന്ന നീണ്ടകാലയളവില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു തമിഴ്‌നാട്ടില്‍ വേരൂന്നാന്‍ കഴിഞ്ഞിരുന്നില്ല.

ജയലളിതയുടെ സ്വന്തക്കാരായി നടിച്ചവര്‍ അവരുടെ കോടിക്കണക്കിനു രൂപ വിലവരുന്ന സ്വത്തിനോടുളള ആര്‍ത്തിയും അധികാരതാല്‍പ്പര്യവും ഫാസിസ്റ്റുകള്‍ക്കു ചൂട്ടുപിടിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. അതോടൊപ്പം മെഡിക്കല്‍ എതിക്‌സ് കാറ്റില്‍പറത്തുന്ന തരത്തിലേക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന ആശുപത്രികളിലെ ഉന്നത ഡോക്ടര്‍മാരും ഫാസിസത്തിന്റെ കുഴലൂത്തുകാരാവുമ്പോള്‍ അഹമ്മദ് സാഹിബിനെപ്പോലെ, ജയലളിതയെപ്പോലെ ഉള്ളവരെ മരണക്കിടക്കയിലും അഴിഞ്ഞാടുന്ന ഫാസിസ്റ്റുകള്‍ക്കു വിട്ടുകൊടുത്ത നമ്മളാണു തെറ്റുകാര്‍.

ഫാസിസത്തിന് ഉന്നതരെ ജീവിച്ചിരിക്കുന്ന സമയത്ത് അധികം നോവിക്കാന്‍ കഴിയുന്നില്ലെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണക്കാരെ മരണക്കിടക്കവരെ കാത്തിരിക്കാതെ ഉന്മൂലനംചെയ്യാന്‍ കഴിയുന്ന തലത്തിലേക്കു ഭാരതത്തിന്റെ അന്തഃപുരങ്ങളില്‍ ഫാസിസം കരുത്തോടെ നിലകൊള്ളുന്നുവെന്നതു ജനാധിപത്യ ഇന്ത്യയുടെ ഏറ്റവുംവലിയ പരാജയമായികൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. എഴുത്തുകാരും സിനിമക്കാരും നാടകക്കാരും എന്നുവേണ്ട രാജ്യത്തുളള മുഴുവന്‍ ആശയസംവേദന മാധ്യമക്കാരും തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കണമെന്ന ഫാസിസത്തിന്റെ തിട്ടൂരം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കല്‍ബുര്‍ഗിമാരും കനയ്യമാരും നജീബുമാരുംആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ രാജ്യം ജാഗരൂഗരായി ഇരുന്നേ മതിയാവൂ.

അതല്ലായെങ്കില്‍ രാഷ്ട്രപിതാവിന്റെ അന്ത്യത്തിനു കാരണമായതുപോലെ ഫാസിസം രാഷ്ട്രത്തിന്റെ ദാരുണാന്ത്യത്തിനു കാരണമായി തീരും. എല്ലാ ഭയാശങ്കകള്‍ക്കും മനംപുരട്ടുന്ന വേദനിക്കുന്ന ഓര്‍മകള്‍ക്കുമിടയിലും അഖിലേഷ്, രാഹുല്‍മാരുടെ രൂപത്തില്‍ ചെറിയ ചെറിയ പ്രതീക്ഷകളുടെ നാമ്പുകള്‍ രാജ്യത്തു പൊട്ടിമുളയ്ക്കുന്നത് ആശ്വാസകരമാണ്.

അതോടൊപ്പം ഫാസിസത്തിനെതിരേ പൊരുതാന്‍ ഏതു പാതിരാത്രിയിലും എത്ര ശാരീരികാവശതയിലും ഉറക്കം വിട്ടെഴുന്നേറ്റ് ആശുപത്രികളുടെ മുമ്പില്‍ സമരസജ്ജരാവാന്‍ തയാറുളള സോണിയാജിയെപ്പോലെയുളള നേതാക്കളിലും ഫാസിസത്തിന്റെ വേരറുക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇടതുപക്ഷത്തിലും നേരിയ പ്രതീക്ഷ ബാക്കിയാവുന്നുവെന്നതാണ് ഏക ആശ്വാസം.

മുജീബ് ആവിലോറ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago