ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
യുനൈറ്റഡ് നേഷന്‍സ്: ലബനാനിലും ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിസ്ബുള്ളയ്‌ക്കെതിരെ പോരാടാന്‍ തന്റെ രാജ്യത്തിന് 'എല്ലാ അവകാശവും' ഉണ്ട്. ലബനാനിലും ഗസ്സയിലും ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഭൂപടത്തില്‍ കറുത്ത നിറം നല്‍കി ശാപം എന്നും ഈജിപ്ത്, സുദാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഭൂപടത്തില്‍ പച്ച നിറത്തില്‍ അനുഗ്രഹം എന്നും എഴുതിയ ചിത്രങ്ങള്‍ നെതന്യാഹു യു.എന്നില്‍ ഉയര്‍ത്തിക്കാട്ടി. നെതന്യാഹു വേദിയിലേക്ക് കയറുമ്പോള്‍ ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. സംസാരത്തിനിടെ സഊദിയെ അനുനയിപ്പിക്കാനുള്ള കസര്‍ത്തുകള്‍ നെതന്യാഹു നടത്തുന്നുണ്ടായിരുന്നു.
നെതന്യാഹു യു.എന്നില്‍ പറഞ്ഞതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഇസ്‌റായേല്‍ കട്‌സ് രംഗത്തെത്തി. യു.എന്നാണ് ആന്റി സെമിറ്റിസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി നെതന്യാഹുവിനും പ്രതിരോധ മന്ത്രി യൊയേവ് ഗല്ലന്റിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും യു.എന്നില്‍ നെതന്യാഹു ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളല്ല യാഥാര്‍ഥ കുറ്റവാളികളെന്നും അദ്ദേഹം അവകാശപ്പെട്ടു.
നെതന്യാഹുവിന്റെ പ്രസംഗം 'ലജ്ജാകരവും ദയനീയവുമാണെന്ന് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസിന്റെ മുന്‍ ഉപദേഷ്ടാവ് ഗിഡിയന്‍ ലെവി വിശേഷിപ്പിച്ചു. ഗാസയില്‍ 40,000ത്തിലധികം ആളുകളെ കൊന്നൊടുക്കിയ പ്രധാനമന്ത്രി ഈ പ്രദേശത്തെ 'അനുഗ്രഹിക്കുന്ന'തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ലെവി പരിഹസിച്ചു. നെതന്യാഹു തന്റെ കൂടെയുള്ള തീവ്രവാദികളുടെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തലിനായുള്ള ആഗോള ആഹ്വാനം ഇസ്രായേല്‍ നിരസിച്ചിരുന്നു. ലെബനാനില്‍ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തലിന് യുഎസ് ഇരു രാജ്യങ്ങളും തമ്മില്‍ 21 ദിവസത്തേക്ക് വെടിനിര്‍ത്തുന്നതിനുള്ള നിര്‍ദേശമായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യന്‍ യൂണിയനും ചിലഅറബ് രാജ്യങ്ങളുമടക്കമുള്ള സഖ്യകക്ഷികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സത്യമല്ലെന്നു പറഞ്ഞ നെതന്യാഹു മുഴുവന്‍ സന്നാഹങ്ങളുമുപയോഗപ്പെടുത്തി ആക്രമണം തുടരാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു.
https://www.suprabhaatham.com/details/409052?link=Israel-Rejects-US-Call-for-Ceasefire-Netanyahu-Orders-Continued-Offensive
ലെബനനില്‍ അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ 100,000ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്, എന്നാല്‍ യഥാര്‍ത്ഥ സംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."