HOME
DETAILS
MAL
അഖിലേന്ത്യാ വനിതാ അന്തര്‍ സര്‍വകലാശാല വോളിബോള്‍: കാലിക്കറ്റിന് കിരീടം
backup
February 15 2017 | 03:02 AM
തേഞ്ഞിപ്പലം: വി.വി.എസ് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റി ജോണ്‍പൂരില്‍ നടന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.ജി സര്‍വകലാശാലയെ തോല്‍പിച്ച് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കിരീടം.
നേരിട്ടുള്ള മൂന്ന് സെറ്റുകളില്‍ 28-26, 25-17, 25-10 എന്നീ സ്‌കോറുകള്‍ക്കാണ് എം.ജിയെ പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ടീം പരിശിലകന്‍ സഞ്ജയ് ബാലിക, സ്‌പോര്‍ട്‌സ് മനഃശാസ്ത്രജ്ഞന്‍ ഡോ. സ്റ്റാലിന്‍ റാഫേല്‍, മാനേജര്‍ തുഷാര ഫിലിപ്പ് എന്നിവരും ടീമിനോടൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."