HOME
DETAILS

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

  
പ്രത്യേക ലേഖകന്‍
December 12, 2024 | 6:37 AM

Charging stations coming to KSRTC depots

തിരുവനന്തപുരം: വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്. വിവിധ ബസ് ഡിപ്പോകളില്‍ വൈദ്യത വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കുന്നതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് കെ.എസ്.ആര്‍.ടി.സി.

ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ബസ് ഡിപ്പോയിലെ രണ്ട് സെന്റ് സ്ഥലം സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കും. ഒരു ചാര്‍ജറിന് 500 യൂണിറ്റ് വൈദ്യുതി ചാര്‍ജിന്റെ വിലയില്‍ കുറയാത്ത നിശ്ചിത പ്രതിമാസ വാടക ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

73 ഡിപ്പോകളിലും 20 ഓപ്പറേറ്റിങ് സെന്ററുകളിലുമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതില്‍ എറണാകുളം ബസ് സ്റ്റേഷനും ഉള്‍പ്പെടുന്നു. ആദ്യഘട്ടം മൂന്നാര്‍, വിതുര, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്ന് ബസ് സ്റ്റേഷനുകളില്‍ ഉടന്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്റെ ഡിസൈന്‍, ഇന്‍സ്റ്റാളേഷന്‍, ഓപറേഷന്‍, മെയിന്റനന്‍സ്, മാനേജ്മെന്റ് എന്നിവയ്ക്കായി താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. സ്വകര്യ ഓപറേറ്റര്‍മാര്‍ ആവശ്യപ്പെട്ട ഡിപ്പോകളില്‍ സംയുക്ത പരിശോധന കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് നടത്തും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണെങ്കില്‍ മാത്രമേ സ്ഥലം അനുവദിക്കൂ. കെ.എസ്.ഇ.ബിയില്‍ നിന്ന് പുതിയ ഹൈ ടെന്‍ഷന്‍ (എച്ച്.ടി) അല്ലെങ്കില്‍ ലോ ടെന്‍ഷന്‍ (എല്‍.ടി) സര്‍വിസ് കണക്ഷന്‍ എടുക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമായിരിക്കും.

നേരത്തെ കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഫ്യുവല്‍ ഔട്ട്ലെറ്റുകള്‍ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇന്ധനച്ചെലവിനായി 215 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴി ഒഴിവാക്കുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  3 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  3 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  3 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  3 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  3 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  3 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  3 days ago