കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് കാസര്‍കോട്് ഇന്ന് അരങ്ങുണരും
കാസര്‍കോട്: യുവത്വത്തിന്റെ ഉത്സവത്തിനു കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജില്‍ ഇന്ന് അരങ്ങുണരും. മൂന്നു ജില്ലകളില്‍ നിന്നായെത്തുന്ന അയ്യായിരത്തോളം പ്രതിഭകളുടെ കലാവിസ്മയങ്ങള്‍ ഇന്നു മുതല്‍ 'കലയുടെ പൂമരച്ചോട്ടില്‍' നിറയും. തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, ചൈത്രവാഹിനി, നിള എന്നിങ്ങനെയാണ് വേദികളുടെ പേരുകള്‍. കലോത്സവത്തില്‍ ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ്. 63 ഇനങ്ങള്‍ ഈ ദിനങ്ങളില്‍ പൂര്‍ത്തിയാകും. എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഇന്നു രാവിലെ പത്തിന് സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. 16നു വൈകുന്നേരം നാലിനു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്റ്റേജിതര മത്സരങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. 17 ,18 , 19 തിയതികളില്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കലാ മാമാങ്കത്തിനു അരങ്ങുണരും. 17ന് രാവിലെ പത്തിനു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്റ്റേജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.
കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥത്ഥികളുടെ സൗകര്യാര്‍ത്ഥം എല്‍.ബി.എസ് കോളജിന്റെ ബസ് രാവിലെയും വൈകുന്നേരവും സര്‍വിസ് നടത്തും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു രാവിലെ 7.45 , 8.40 എന്നീ സമയങ്ങളില്‍ ബസ് കോളജിലേക്ക് പുറപ്പെടും. കോളജില്‍ നിന്നു കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വൈകുന്നേരം 4.40 നും ബസ് സര്‍വിസ് ഉണ്ട്. കോളജില്‍ നിന്നു വൈകുന്നേരം 7.30നും രാത്രി ഒന്‍പതിനും ചെര്‍ക്കളയിലേക്കു ബസ് സര്‍വിസുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."