HOME
DETAILS
MAL
സ്ത്രീധനത്തിനായി ഭര്‍ത്താവ് യുവതിയുടെ വൃക്ക വിറ്റു
backup
February 07 2018 | 20:02 PM
കൊല്‍ക്കത്ത: സ്ത്രീധന തുക നല്‍കാത്തതിന് ഭാര്യയുടെ വൃക്ക വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. രണ്ടു ലക്ഷം രൂപ സ്ത്രീധന തുക നല്‍കാത്തതിനാണ് വൃക്ക വില്പന നടത്തിയതെന്ന് യുവതി പൊലിസില്‍ മൊഴി നല്കി.
12 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. തന്നെ കബളിപ്പിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി വൃക്ക എടുക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് വൃക്ക തട്ടിയെടുത്തത്. എന്നാല്‍ വയറുവേദന തുടര്‍ന്ന സാഹചര്യത്തില്‍ ബന്ധുക്കളോടൊപ്പം മറ്റൊരു ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വൃക്ക നഷ്ടമായ കാര്യം അറിയുന്നതെന്നും യുവതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."