വര്‍ഗീയതയ്ക്ക് മതത്തിന്റെ നിറംനല്‍കരുത്: മാധ്യമ സെമിനാര്‍
മഞ്ചേരി: വര്‍ഗീയതയ്ക്കു മതത്തിന്റെ നിറംനല്കുന്നതിനു മാധ്യമസ്ഥാപനങ്ങള്‍ കുടപിടിക്കരുതെന്നും വര്‍ത്തമാനങ്ങളെ അവിവേക തരത്തില്‍ നിരത്താതെ ജനാധിപത്യത്തിനും ദേശീയതയ്ക്കും മതസൗഹാര്ദത്തിനുമുതകുന്ന രൂപത്തില്‍ ക്രമീകരിക്കുന്നതു മാധ്യമധര്‍മത്തിന്റെ ഉത്തരവാദിത്തമാണെന്നും മദീനപാഷനോടനുബന്ധിച്ചു നടത്തിയ മാധ്യമ സെമിനാര്‍ വിലയിരുത്തി. നീതിബോധത്തിന്റെ പക്ഷത്തുനിന്ന് ഇടപെടുന്ന മാധ്യമസംസ്കാരമാണ് വളര്ന്നുവരേണ്ടതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന് പറഞ്ഞു. മാധ്യമങ്ങള്‍ മുസ്ലിം ന്യൂനപക്ഷ വിരോധം ഒളിപ്പിച്ചുവയ്ക്കുന്നെന്നു ഒ. അബ്ദുല്ല പറഞ്ഞു. സാദിഖ് ഫൈസി താനൂര്‍ ആമുഖ പ്രഭാഷണം നടത്തി. റവാസ് ആട്ടിരി, മന്‍സൂര്‍ ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഷ്റഫ് മലയില്‍, ജലീല്‍ ചാലില്‍കുണ്ട്, ഇസ്മാഈല്‍ അരിമ്പ്ര, നിസാമുദ്ദീന്‍ ഹുദവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. നൗഷാദ് ചെട്ടിപ്പടി സ്വാഗതവും സൈനുല്‍ ആബിദ് കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."