'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഐ.എ.എസ് തലപ്പത്ത് തമ്മിലടി. ഗോപാലകൃഷ്ണനും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് രംഗത്തെത്തി. എ ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തനിക്കെതിരെ മാതൃഭൂമിക്ക് വാര്‍ത്ത നല്‍കുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍' എന്നാണ് ജയതിലകിനെ വിമര്‍ശിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു.
സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ...- പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
'ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്നാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.
ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമര്‍ശനം. ഹിന്ദു വാട്സാപ്പ് ഗ്രൂപ്പില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമര്‍ശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടിവരുന്നുവെന്ന് പ്രശാന്ത് പരിഹസിക്കുന്നുമുണ്ട്. ഇതോടെ മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെ സംശയനിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."