ഫാര്‍മസിസ്റ്റില്ല; മരുന്ന് നല്‍കാനും നഴ്സ് വേണം
തിരൂരങ്ങാടി: ഫാര്‍മസിസ്റ്റില്ല, മരുന്നുകള്‍ നല്‍കേണ്ട ജോലിയും നഴ്സിനു തന്നെ. മൂന്നിയൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. എട്ടു മാസമായി ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ദിനേനെ മുന്നൂറോളം പേര് ചികിത്സതേടി ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കുള്ള മരുന്ന് വിതരണംകൂടി സ്റ്റാഫ് നഴ്സിന്റെ തലയിലായതോടെ നഴ്സ് ചെയ്യേണ്ട ജോലി ബാക്കിയാകുകയാണ്. മാത്രമല്ല ഇത് നഴ്സിന് ഇത് ഇരട്ടിഭാരം നല്‍കുകയും ചെയ്യുന്നു.
രണ്ടു ഡോക്ടര്‍മാരടക്കം മൊത്തം 22 സ്റ്റാഫുകളുള്ള പി.എച്ച്.സിയില്‍ ഫാര്‍മസിസ്റ്റിനു പുറമെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ തസ്തികയും ഒഴിഞ്ഞുക്കിടക്കുകയാണ്. ഉദ്യോഗകയറ്റം ലഭിച്ചതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് ഫാര്‍മസിസ്റ്റ് സ്ഥലംവിട്ടത്. വിഷയം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടം നാളിതുവരെയായി യാതൊരു നടപ്പടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന ഫാര്‍മസിസ്റ്റ് തസ്തിക ഉടന്‍ നികത്തണമെന്ന് കളിയാട്ടമുക്ക് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അന്‍സാര്‍ മൂന്നിയൂര്‍ ഉദ്ഘാടനം ചെയതു. പി.പി നവാസ് സാദിഖ്, കെ.പി അമീര്‍ സുഹൈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."