HOME
DETAILS
MAL
സി.പി.ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കരട് റിപ്പോര്‍ട്ട്
backup
February 08 2018 | 19:02 PM
തിരുവനന്തപുരം: സി.പി.ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കരട് റിപ്പോര്‍ട്ട്. സി.പി. ഐ പലപ്പോഴും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും സി.പി.ഐ നേതാക്കള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുന്നയിക്കുന്നു. ഇതില്‍ പല നേതാക്കളും മുന്നണിമര്യാദ ലംഘിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന വിഭാഗീയത പരിഹരിച്ചു. എന്നാല്‍, പ്രാദേശിക ഘടകങ്ങളില്‍ ഭിന്നത നിലനില്ക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."