തീയണക്കാനെത്തിയ ഫയര്‍ എഞ്ചിന്‍ പണിമുടക്കി
കുന്നംകുളം: തീയണക്കാനെത്തിയ ഫയര്‍ എഞ്ചിന്‍പണി മുടക്കി. കുന്നംകുളം യൂണീറ്റില്‍ ആകെയുള്ള രണ്ട് വണ്ടികളില്‍ നിലവില്‍ ഓടികൊണ്ടിരിക്കുന്ന ഏക വാഹനമാണ് ആക്‌സിലൊടിഞ്ഞ് റോഡില്‍ കിടന്നത്.
തൃശൂര്‍ റോഡില്‍ ജല അതോററ്റിയുടെ ഗോഡൗണില്‍ തീപിടുത്തമുണ്ടായതോടെ ഇവിടേക്ക് തിരിച്ച വണ്ടിയാണ് റോഡില്‍ നിന്നത്. കുന്നംകുളം യൂനിറ്റില്‍ നിലവില്‍ ആകെയുള്ള രണ്ട് വാഹനങ്ങളാണ്. ഇതില്‍ ഒന്ന് 15 വര്‍ഷം പഴക്കമുളളതിനാല്‍ വര്‍ക്ക്‌ഷോപ്പിലാണ്. ഇനി പണി കഴിഞ്ഞ് നടപടികളും പൂര്‍ത്തീകരിച്ചാല്‍ മാത്രമേ റോഡിലെത്തൂ.
ഫെബ്രുവരിയില്‍ മാത്രം ഈ ഒറ്റ വണ്ടികൊണ്ട് കുന്നംകുളം യൂനിറ്റ് അറ്റന്റ് ചെയ്തത് 100 ലേറെ കേസുകളാണ്. ബുധനാഴ്ച മാത്രം അഞ്ച്. കോളുകള്‍ നിരവധിയുണ്ടെങ്കിലും വാഹനമില്ലാത്തതിനാല്‍ ഗുരുവായൂരിലേക്ക് കൈമാറുകയാണ്. വെയില്‍ കനത്ത് നില്‍ക്കുമ്പോള്‍ കൃഷിയിടങ്ങിളിലും മറ്റും തീ പിടുത്തം സര്‍വ്വ സാധാരണമായ സമയത്ത് നഗരത്തിന് ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു ഈ ഫയര്‍ യൂനിറ്റ്. വാഹനങ്ങളെല്ലാം കട്ടപുറത്തായാല്‍ നഗരം കാത്തിരിക്കുന്നത് വലിയ ദുരന്തമായേക്കും.
അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ പരിസരങ്ങളിലുള്ള യൂനിറ്റുകളില്‍ നിന്നും താല്‍കാലികമായി ഒരു വാഹനം കടം കിട്ടുമോ എന്ന അന്വേഷണത്തിലാണ് കുന്നംകുളത്തെ അഗ്നിശമനയൂനിറ്റിലെ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."