HOME
DETAILS

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

  
November 08, 2024 | 4:56 PM

Kottayam bus collision accident Bike rider injured

കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചതിനുശേഷം കെഎസ്ആര്‍ടിസി ബസിലിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിൽ വന്ന് ഇടിച്ച‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

മുണ്ടക്കയം ഭാഗത്തേക്ക് പോവുകയിരുന്ന സ്വകാര്യ ബസ് പതിനേഴാം മൈലിലെ വളവ് തിരുയുന്നതിനായി വേഗത കുറച്ചപ്പോള്‍ റോഡിൽ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസിന്‍റെ പിൻഭാഗം വെട്ടിതിരിഞ്ഞ് എതിര്‍ഭാഗത്ത് നിന്നും വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗത്തും ഇടിച്ചു.

സ്വകാര്യ ബസ് ഇടിച്ചത് കണ്ട് പെട്ടെന്ന് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരുകയായിരുന്ന ബൈക്ക് ബസിലിടിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് റോഡിൽ വെള്ളം നിറഞ്ഞിരുന്നു. റോഡിൽ നിന്ന് സ്വകാര്യ ബസ് തെന്നി നീങ്ങുന്നതും ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a month ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  a month ago
No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  a month ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  a month ago
No Image

മസ്‌കത്ത് വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; തായ് പൗരനില്‍ നിന്ന് 5.4 കിലോ പിടികൂടി

oman
  •  a month ago
No Image

ബംഗാളിലെ ബിജെപി മുന്നേറ്റം; ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് മമത 

Kerala
  •  a month ago
No Image

20 ഓവറും ബാറ്റ് ചെയ്താൽ ഗെയ്‌ലിന്റെ റെക്കോർഡുകൾ പഴങ്കഥയാകും; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാന്റെ കുട്ടിത്താരം

Cricket
  •  a month ago
No Image

ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി

uae
  •  a month ago