റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചു
വൈക്കം: തലയാഴം പഞ്ചായത്തിലെ പുന്നപ്പൊഴി- പള്ളിയാട്- ഉല്ലല- കൊതവറ കോളജ് റോഡിന്റെ നിര്‍രാണത്തിന് 2.51 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. നാഷണല്‍ റൂറല്‍ റോഡ്‌സ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ധ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
മൂന്നര കിലോമീറ്റര്‍ നീളം വരുന്ന റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലകളിലേക്ക് വാഹനങ്ങളില്‍ സാധാനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.
അതോടൊപ്പം കൊതവറ കോളജിലേക്കുള്ള യാത്രയും ഏറെ എളുപ്പമാകും. റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ തലയാഴം പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് പുതിയ ദിശാബോധം ഉണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."