HOME
DETAILS

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

  
September 25 2024 | 10:09 AM

Arjuns Truck Finally Found Sister Husband and Manaaf statement

ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ലോറിയില്‍ നിന്ന് പുറത്തെടുത്തു. കാണാതായി 71ാം ദിവസമാണ് ലോറിയും മൃതദേഹവും കണ്ടെടുത്തത്. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും ലോറിയുടമ മനാഫും സാക്ഷിയായിരിക്കെയാണ് മൃതദേഹം പുറത്തെടുത്തത്.

ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു. പുറത്തെടുത്തത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിക്കുകയായിരുന്നു.ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. 

വിതുമ്പലോടെയാണ് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. 

'അര്‍ജുന്‍ തിരികെ വരില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പി കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.'

അര്‍ജുന്റെ കുടുംബത്തിന് ഉത്തരം കിട്ടുക എന്നതായിരുന്നു ഇത്രയും ദിവസത്തെ തിരച്ചിലിന്റെ ലക്ഷ്യം, ഒരിക്കലും സന്തോഷമല്ല, സമാധാനമാണ് ... ഉത്തരമായി എന്നതോര്‍ത്ത് സമാധാനം മാത്രമാണുള്ളത് എന്ന് മനാഫ് പ്രതികരിച്ചു.

ജൂലൈ 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെ 8.45നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്.  തൊട്ടുപിന്നാലെ കുടുംബം അര്‍ജുനെ കാണാനില്ലെന്ന് അറിയിക്കുകയും തുടര്‍ന്ന് മാധ്യമങ്ങള്‍ ഇടപെട്ടതോടെ വാര്‍ത്തയാവുകയായിരുന്നു. വൈകാതെ തെരച്ചില്‍ ആരംഭിച്ചിരുന്നു. കര്‍ണാടകസര്‍ക്കാരും ഒപ്പം കേരള സര്‍ക്കാരും ഇടപെട്ട് ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചു. 
 

arjun lorry found from gangavali river on day 71 sister husband jithin witnessed

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  4 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  4 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  4 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago