HOME
DETAILS

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  
September 25, 2024 | 12:44 PM

heavy rain alert in kerala-latet info

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്ധ്രാ ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം ഛത്തിസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഏഴു ദിവസം കേരളത്തില്‍ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴ കിട്ടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. കേരള  കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ 25ന് മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  9 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  9 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  9 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  9 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  9 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  9 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  9 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  9 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  9 days ago