HOME
DETAILS

ലോയയുടെ മരണം: പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

  
backup
February 09 2018 | 20:02 PM

%e0%b4%b2%e0%b5%8b%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8

 

ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നിവേദനം നല്‍കി.
രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, പി.കെ.കുഞ്ഞാലിക്കുട്ടി, ഡി.രാജ, അജ്മല്‍ ഖാന്‍ എന്നിവരടക്കം 13 പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍തിയത്.
15 പാര്‍ട്ടികളിലെ 114 എം.പിമാര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്.
സമാന രീതിയില്‍ രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സുപ്രിം കോടതിയിലടക്കം ഇത് സംബന്ധിച്ച ഹര്‍ജി പരിഗണനയിലിരിക്കെയാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ രാഷ്ട്രപതിയെ സമീപിച്ചത്.
ലോയയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസത്ത ഉയര്‍ത്തുമെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
എന്‍.ഐ.എ, സി.ബി.ഐ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ഉള്ളതുപോലുള്ള സംശയം പ്രതിപക്ഷ എം.പിമാര്‍ക്കുമുണ്ട്.
സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സി.ബി.ഐ ജഡ്ജിയായിരുന്ന ലോയ കൈകാര്യം ചെയ്തിരുന്ന കേസിന്റെ പ്രധാന്യവും പരിഗണിക്കപെടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് സ്വതന്ത്രമായൊരു അന്വേഷണം ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago