HOME
DETAILS
MAL
ഐ.എസ് ബന്ധം: സ്ത്രീകളടക്കം 18 പേര്‍ സഊദി സുരക്ഷാ സേന പിടികൂടി
backup
February 16 2017 | 17:02 PM
റിയാദ്: സഊദിയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഐ.എസ് ബന്ധമുള്ള 18 പേരെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇറാഖ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും സിറിയ ഐ.എസിന്റെയും സെല്ലുകളുമായി ബന്ധമുള്ളവരെയാണ് സുരക്ഷാ സേന പിടികൂടിയത്. 18 പേരില്‍ 3 പേര്‍ സ്ത്രീകളാണ്.
18 പേരെയും രാജ്യത്തിനകത്തുനിന്നു തന്നെയാണ് പിടികൂടിയത്. ഇതില്‍ 15 പേരും സ്വദേശി പൗരന്മാര്‍ തന്നെയാണ്. പിടികൂടിയ മൂന്നു സ്ത്രീകള്‍ സുഡാന്‍, യമന്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായ തീവവാദികളില്‍ നിന്നും ഒരു മില്യണ്‍ സഊദി റിയാലും പിടികൂടിയിട്ടുണ്ട്. സഊദി ഐ എസ് സെല്‍ പ്രവര്‍ത്തനം മക്ക, മദീന പുണ്യ നഗരികളിലും റിയാദ്, ഖസീം പ്രവിശ്യകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."