HOME
DETAILS

ഉളിയംകടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
May 31 2016 | 03:05 AM

%e0%b4%89%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d

തൃക്കരിപ്പൂര്‍: സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉന്നതസ്ഥാനമുള്ള വറ്റക്കെ മലബാറിലെ ഉളിയംകടവിലെ ഇരുകരകളെയും ബന്ധിപ്പിച്ച് റഗുലേറ്റര്‍ കം ബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
 എട്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് നിയമലംഘന സമരത്തിന്റെ ഭാഗമായി ഉപ്പ് കുറുക്കിയ സ്ഥലമാണ് ഉളിയംകടവിന്റെ പടിഞ്ഞാറെ കരയും കിഴക്കെ കരയും. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള കിഴക്കെകരയില്‍ കെ കേളപ്പന്റെ നേതൃത്വത്തിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പടിഞ്ഞാറെ കരയില്‍ കെ.സി കോരന്റെ നേതൃത്വത്തിലുമാണ് ഉപ്പുകുറുകല്‍ സമരം അരങ്ങേറിയത്. എന്നാല്‍ പേരിനു മാത്രം പാര്‍ക്ക് എന്നതിലുപരി മറ്റൊന്നും ഇവിടെയില്ല. ഈ സമര ഭൂമിയില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുകയാണെങ്കില്‍ അത് സ്വാതന്ത്ര്യസമര സ്മാരകമായി മാറും. കൂടാതെ ഉളിയംകടവില്‍ നിന്ന് പയ്യന്നൂരിലെത്താന്‍ ഒരു കിലോമീറ്റര്‍ ദൂരമായി കുറയുകയും ചെയ്യും. തൃക്കരിപ്പൂരിലെ കാരോളം, ഇളമ്പച്ചി, പൊറോപ്പാട്, ഐക്കോട്ടുക്കടവ്, ഉടുമ്പുന്തല, തലിച്ചാലം, തെക്കുമ്പാട് എന്നീ പ്രദേശങ്ങളിലുള്ളവര്‍ മുന്‍ കാലങ്ങളില്‍ ഉളിയംകടവ് കടന്നുപോയിരുന്നു. എന്നാല്‍ ഇവര്‍ക്കു അഞ്ച് കിലോമീറ്റര്‍ ചുറ്റിവേണം പയ്യന്നൂരിലെത്താന്‍.
 ഇരുകരകളിലേക്കും റോഡ് സൗകര്യമുള്ള കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖേന ബന്ധിപ്പിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കും. കൂടാതെ റഗുലേറ്റര്‍ കം ബ്രിഡ് നിര്‍മച്ചാല്‍ കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ വെള്ളത്തിനും ഏറെ ക്ഷാമമനുഭവപ്പെടുന്ന തൃക്കരിപ്പൂര്‍ പിലിക്കോട് പഞ്ചായത്തുകളിലെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിനാളുകള്‍ക്ക ശുദ്ധജലം ലഭിക്കുകയും ചെയ്യും.
നിര്‍ദിഷ്ട സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ മാറി നേരത്തെ ഉണ്ടായിരുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനമില്ലാതായിട്ട് വര്‍ഷങ്ങളായി.
 ഇതോടെ ഉളിയം പുഴയുടെ കര പ്രദേശങ്ങള്‍ കടുത്ത ശുദ്ധജല ക്ഷാമവും ഉപ്പുവെള്ള ഭീഷണിയും കൊണ്ട് ദുരിതം നേരിടുന്നുണ്ട്. നൂറുക്കണക്കിന് ഏക്കര്‍ നെല്‍കൃഷിയും മറ്റു കാര്‍ഷിക വിളകളും മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളക്ഷാമ പരിഹാരത്തിനും റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ മഴവെള്ളം കവ്വായിക്കായലിലേക്കും അതുവഴി അറബിക്കടലിലേക്കും ഒഴുകിപ്പോയി പാഴാകുന്ന അവസ്ഥയില്ലാതാക്കാനും കഴിയും.
പ്രദേശത്തുകാര്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്താനും അതേസമയം ആയിരക്കണക്കിനാളുകള്‍ക്ക് യാത്രാസൗകര്യം എളുപ്പമാക്കാനും ഉപരി സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ ഉളിയംകടവില്‍ ഒരു നിത്യസ്മാരകമാകാനും ബ്രിഡ്ജ് കൊണ്ട് സാധിക്കും.
 റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സംഘം ഉളിയം കടവ് സന്ദര്‍ശിച്ചിരുന്നെങ്കിലും മറിച്ചൊന്നും ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago