HOME
DETAILS
MAL
സാമ്പത്തിക ഉപരോധം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തെര.കമ്മിഷന്
backup
February 16 2017 | 19:02 PM
ഇംഫാല്‍: മണിപ്പൂരില്‍ വിവിധ നാഗാവിഭാഗങ്ങള് നടത്തുന്ന സാമ്പത്തിക ഉപരോധം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. 60 അംഗ നിയമസഭാ സീറ്റിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് നാലിന് ഒന്നാം ഘട്ടവും എട്ടിന് രണ്ടാം ഘട്ടവും നടക്കും.
ഒക്രം ഇബോബി സിങ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണ് വിവിധ നാഗാ വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നാഗാ വിഭാഗങ്ങളുമായി ആലോചിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
നിലവില്‍ സംസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിച്ചുവെന്നുമാത്രമല്ല അവശ്യസാധനങ്ങളുടെ വരവുപോലും തടഞ്ഞിരിക്കുകയാണ്. 107 ദിവസമായി സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."