HOME
DETAILS

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

  
December 01, 2024 | 3:50 PM

Sayyid Mushthaq Ali Trophy Kerala Beats Goa to Win Title

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു ജയം. മത്സരത്തിൽ കേരളം ഗോവയെ 11 റണ്‍സിനു പരാജയപ്പെടുത്തി. മഴ വില്ലനായ‌ മത്സരത്തില്‍ വിജെഡി നിയമം അനുസരിച്ച് കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

മഴയെ തുടര്‍ന്നു മത്സരം 13 ഓവറാക്കിയാണ് തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗോവ 7.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴ കളി തടസപ്പെടുത്തി. പിന്നീട് മത്സരം തുടരാന്‍ സാധിച്ചില്ല. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.

ഗോവയ്ക്കായി ഓപ്പണര്‍ ഇഷാന്‍ ഗാഡ്കര്‍ മികച്ച തുടക്കമാണ് നല്‍കിയത്. കളി നിര്‍ത്തുമ്പോള്‍ താരം 22 പന്തില്‍ 4 ഫോറും 3 സിക്‌സും അടക്കം 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഒപ്പം സുയാഷ് പ്രഭുദേശായ് 9 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. അഞ്ച് വീതം റണ്‍സെടുത്ത അസാന്‍ തോട്ട, കശ്യപ് ബകലെ എന്നിവരുടെ വിക്കറ്റുകളാണ് ഗോവയ്ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സല്‍മാന്‍ നിസാർ എന്നിവരുടെ മികച്ച് പ്രകടനമാണ് കേരളത്തിനു തുണയായത്. ഒപ്പറായി എത്തിയ സഞ്ജു 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സെടുത്തു. സല്‍മാന്‍ നിസാർ 20 പന്തിൽ 3 ഫോറും 1 സിക്‌സുമടക്കം 34 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മധ്യനിരയില്‍ അബ്ദുല്‍ ബാസിതിന്റെ ബാറ്റിങും കേരളത്തിനു തുണയായി. താരം 2 സിക്‌സും 1 ഫോറും സഹിതം 23 റണ്‍സെടുത്തു.

Kerala has emerged victorious in the Sayyid Mushthaq Ali Trophy, defeating Goa in the final match. This win marks a significant achievement for the Kerala cricket team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  15 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  15 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  15 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  15 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  15 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  15 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  15 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  15 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  15 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  15 days ago