HOME
DETAILS

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

  
December 01, 2024 | 12:26 PM

UAE Makes Child Seats Mandatory in Private Vehicles

അബൂദബി: കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ചൈല്‍ഡ് സീറ്റ് ഒരുക്കണമെന്ന് ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കള്‍ക്കും നഴ്‌സറികള്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികളെ ചൈല്‍ഡ് സീറ്റില്‍ ബെല്‍റ്റിട്ട് ഇരുത്തണം, വാഹനത്തിന്റെ ഡോര്‍ ചൈല്‍ഡ് ലോക്ക് ചെയ്യണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി വ്യക്തമാക്കുന്നു.

2017 മുതല്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് നിയമം. നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. 4 വയസ് തികയാത്ത കുട്ടികള്‍ ചൈല്‍ഡ് സീറ്റിലാണ് ഇരിക്കുന്നതെന്ന് വാഹനമോടിക്കുന്നവര്‍ ഉറപ്പാക്കണം, 10 വയസാകാത്ത കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. പൊതു ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കുട്ടികള്‍ വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമത്തെക്കുറിച്ച് 55% രക്ഷിതാക്കളും ബോധവാന്മാരല്ലെന്ന് സര്‍വേയില്‍ അതോറിറ്റി കണ്ടെത്തി. മണിക്കുറില്‍ 50 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനം അപകടത്തില്‍പെട്ടാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കുട്ടിക്ക് 10 മീറ്റര്‍ ഉയരത്തില്‍ നിന്നു വീഴുന്നതിനു തുല്യമായ പരുക്കുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. വാഹനത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് പരുക്കും ഗുരുതരമാകും.

സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു വഴി തലച്ചോറിനും സുഷുമ്‌ന നാഡിക്കും ഏല്‍ക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കാമെന്ന പഠന റിപ്പോര്‍ട്ടും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ ആണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ട് അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിയമപ്രകാരം ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി നിലവില്‍ വന്നത്.

The UAE has made it compulsory for parents and guardians to use child seats when transporting children in private vehicles, in a bid to enhance road safety and reduce accidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന; യുവതികളെ ചതിയിൽ വീഴ്ത്തുന്ന സൈബർ സംഘ പ്രധാനി പിടിയിൽ

crime
  •  12 hours ago
No Image

ഞങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്; ഐ.എസ്.എല്‍ പുനരാരംഭിക്കണം,ഫുട്‌ബോള്‍ ഫെഡറേഷനോട് സുനില്‍ ഛേത്രിയും താരങ്ങളും

Football
  •  13 hours ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളില്‍ ജലവിതരണം തടസ്സപ്പെടും 

Kerala
  •  13 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്;  ഇന്ധനം തീര്‍ന്നു; ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി

Kerala
  •  14 hours ago
No Image

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവം; വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കും, മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് ലൈഫ് വാർഡൻ

Kerala
  •  14 hours ago
No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  14 hours ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  15 hours ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  15 hours ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  15 hours ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  15 hours ago