HOME
DETAILS

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

  
Laila
December 02 2024 | 02:12 AM

KSEB to cut civil engineers

തൊടുപുഴ: മേജർ പദ്ധതികൾ നിലവിലില്ലെന്ന കാരണം ചൂണ്ടിക്കാട്ടി  വൈദ്യുതി ബോർഡിലെ സിവിൽ എൻജിനീയർമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി കെ.എസ്.ഇ.ബി.   ഇടുക്കി, ശബരിഗിരി പോലുള്ള 1500 മെഗാവാട്ടിനടുത്ത് ശേഷിയുള്ള മേജർ പദ്ധതികൾ കെ.എസ്.ഇ.ബി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിലവിലോ സമീപഭാവിയിലോ ഇതുപോലെ  വൻകിട പദ്ധതികൾ ആലോചനയിലില്ലെന്നും അതിനാൽ സിവിൽ വിഭാഗം എൻജിനീയർമാർക്ക് കാര്യമായ ജോലിയില്ലെന്നുമാണ് ചെയർമാന്റെ വാദം.      

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 100 മെഗാവാട്ടിനടുത്തുള്ള പദ്ധതികളേ ആരംഭിച്ചിട്ടുള്ളൂ. അടുത്ത 10 വർഷത്തിൽ മേജർ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 150 മെഗാവാട്ടിൽ താഴെയുള്ള ചെറുകിട പദ്ധതികൾ മാത്രമേ ആലോചനയിലുള്ളൂ. മുതിർന്ന എൻജിനീയർമാർ  സുഖസൗകര്യങ്ങളിൽ ഹെഡ് ക്വാർട്ടേഴ്‌സിലും റീജ്യനൽ ഓഫിസുകളിലും വിരാജിക്കുകയാണ്. ഫീൽഡിൽ ജോലി ചെയ്യാൻ ആർക്കും താൽപര്യമില്ല. 

പല പദ്ധതികളും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നു. പുതിയ പദ്ധതി നിർദേശങ്ങൾ ഹെഡ്ക്വാർട്ടേഴ്‌സിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ നടപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ ആരും തയാറല്ലെന്ന് സി.എം.ഡി പറയുന്നു. കെ.എസ്.ഇ.ബി സിവിൽ എൻജിനീയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയരക്ടറുമായ ബിജു പ്രഭാകറിന്റെ കുറ്റപ്പെടുത്തൽ. 

പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അളവ് ഇപ്പോൾ പകുതിയായി കുറഞ്ഞു. എന്നാൽ 70 കളിൽ നിശ്ചയിച്ച ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ല. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിലെ 9000 എൻജിനീയർമാരിൽ 700 പേർ മാത്രമാണ് സിവിൽ വിഭാഗത്തിലുള്ളത്. എന്നാൽ കെ.എസ്.ഇ.ബി യിൽ 4500 എൻജിനീയർമാരിൽ 700 പേർ സിവിൽ വിഭാഗത്തിലാണ്. ജോലിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും  പേരെ നിലനിർത്തേണ്ട ആവശ്യമില്ല. 

അതിനാൽ സിവിൽ എൻജിനീയർമാരുടെ എണ്ണം 50 ശതമാനം കുറയ്ക്കണമെന്നും സി.എം.ഡി നിർദേശിക്കുന്നു. സിവിൽ എൻജിനീയർമാരുടെ പുതിയ റിക്രൂട്ട്‌മെന്റ്  ആവശ്യമില്ല. കോടികളാണ് ഇവർക്കായി കെ.എസ്.ഇ.ബി ചെലവിടുന്നത്. ഈ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് താരിഫ് രൂപത്തിൽ ജനങ്ങളുടെ ചുമലിലാണ്. ചെലവ് ചുരുക്കൽ നടപടികൾ  അനിവാര്യമാണെന്നും ചെയർമാൻ പറയുന്നു. 

അതിനിടെ, സിവിൽ വിഭാഗത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള നടപടികളാണ് ചെയർമാന്റെ ഭാഗത്തുനിന്നും തുടരെ ഉണ്ടാകുന്നതെന്ന് ബോർഡിലെ സിവിൽ എൻജിനീയർമാർ പറയുന്നു. സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ നിർമാണച്ചുമതല അടുത്തിടെ ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ തീരുമാനം മുൻ സർക്കാർ ഉത്തരവുകൾക്കും പി.ഡബ്യു.ഡി  കോഡിനും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ ഉത്തരവിനും റഗുലേറ്ററി ആക്ടിനും വിരുദ്ധമാണെന്ന് സിവിൽ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.

സിവിൽ വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾ  നടത്താവൂയെന്നും ജോലികളുടെ നിലവാരവും അളവും സംബന്ധിച്ച് സിവിൽ വിഭാഗം എൻജിനീയർമാർമാരുടെ കർശന പരിശോധനക്ക് ശേഷമേ ബില്ലുകൾ മാറി നൽകാവൂയെന്നും ധനവകുപ്പിൻ്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

'സിവിൽ സബ് എൻജിനീയർമാർക്ക് പ്രമോഷൻ നൽകണം' ചെയർമാന് സി.ഐ.ടി.യുവിന്റെ  കത്ത്

തൊടുപുഴ: അർഹരായ സിവിൽ സബ് എൻജിനീയർമാർക്ക് അസിസ്റ്റന്റ് എൻജിനീയർമാരായി പ്രമോഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു)  ചെയർമാന് കത്ത് നൽകി. 2001 ൽ പി.എസ്.സി വഴി സബ് എൻജിനീയറായി പ്രവേശിച്ച് 23 വർഷമായി ഒരേ തസ്തികയിൽ തുടരുന്ന 200 ഓളം പേർക്കാണ് ഒഴിവുണ്ടായിട്ടും പ്രമോഷൻ നിഷേധിച്ചിരിക്കുന്നത്.

സിവിൽ വിഭാഗത്തെ ഇല്ലാതാക്കുന്ന തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ് ചെയർമാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്നും തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികളിലേക്ക് പോകുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  12 days ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  12 days ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  12 days ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  12 days ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  12 days ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  12 days ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  12 days ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  12 days ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  12 days ago