HOME
DETAILS

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

  
Web Desk
December 01, 2024 | 6:33 PM

Finjal Cyclone Hits Tamil Nadu Heavy Rains and Landslides Cause Havoc

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീരം തൊട്ടതേടെ തമിഴ്നാട്ടിലെങ്ങും കനത്ത മഴ. തിരുവണ്ണാമലൈ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്  ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.  നിരവധിപേർ കുടുങ്ങിക്കിടക്കുന്നായാണ് വിവരം. കാണാതായ ഏഴ് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
ഇതോടൊപ്പം ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. രാവിലെ 11.30ഓടെ ആഴത്തിലുള്ള ന്യൂനമര്‍ദമായി ചുഴലിക്കാറ്റ് ദുര്‍ബലമായി.

കാഞ്ചിപുരത്ത് അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങി. കൃഷ്ണനഗറില്‍ ഏകദേശം 500 ഓളം വീട്ടുകാരാണ് ഒറ്റപ്പെട്ടത്. ഇവിടെ ജലനിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. വൈകിട്ട് ആയപ്പോഴേക്കും ഇവിടെനിന്ന് നൂറിലധികം പേരെ രക്ഷിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു.
ചുഴലിക്കാറ്റിലും ഇതേതുടര്‍ന്നുള്ള മഴയിലും സംസ്ഥാനത്താകെ നാലുമരണമാണ് റിപ്പോര്‍ട്ട്ചെയ്തത്. വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ മരംവീണും മരിച്ചു. മൂന്നു മരണങ്ങളും പുതുച്ചേരിയിലാണ്.

ചുഴലിക്കാറ്റ് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരുഘട്ടത്തില്‍ പ്രവര്‍ത്തനം സാധ്യമല്ലെന്ന് കണ്ടതോടെ ശനിയാഴ്ച രാത്രിമുതല്‍ ഇന്നലെ രാവിലെവരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയുണ്ടായി. ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ കഴിയാതെ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും ഭൂമിയില്‍ തൊടുന്നതിനിടെ തെന്നിമാറിയതോടെ വിമാനം ലാന്‍ഡിങ് ഉപേക്ഷിച്ച് പറന്നുപൊങ്ങുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് എതിര്‍ദിശയില്‍ കാറ്റ് വീശിയതാണ് (ക്രോസ് വിന്‍ഡ്) ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വിസുകള്‍ റദ്ദാക്കുകയുംചെയ്തു. ഉച്ചയോടെ ഭാഗികമായും വൈകീട്ടോടെ ഏറെക്കുറേ പൂര്‍ണമായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.
ഇന്നും മഴതുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രളയഭീഷണിനിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടു. ചില പ്രദേശങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പുതുച്ചേരിയില്‍ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വയനാട്,  കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  പ്രഖ്യാപിച്ചിട്ടുണ്ട്. 

കാറ്റും ശക്തമായമഴയും കാരണം റെയില്‍ഗതാഗതവും താറുമാറായി. ചെന്നൈ മേഖലയില്‍ പലയിടങ്ങളിലും റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലായി. തലസ്ഥാനനഗരിയിലെ ഏഴ് അണ്ടര്‍ ഗ്രൗണ്ട് റോഡുകള്‍ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Fingal Cyclone triggers heavy rains and landslides in Tamil Nadu, causing 4 deaths and severe disruptions. Rescue operations underway for stranded individuals as red alerts persist across affected regions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  6 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  6 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  6 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  6 days ago