HOME
DETAILS
MAL
ഫലസ്തീന്: ദ്വിരാഷ്ട്ര ഫോര്‍മുലയില്‍നിന്ന് പിന്മാറിയതിന് ട്രംപിന് യു.എന്‍ വിമര്‍ശനം
backup
February 16 2017 | 19:02 PM
യുനൈറ്റഡ് നാഷന്‍സ്: ഇസ്റാഈല്‍- ഫലസ്തീന് വിഷയത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുല ഉപേക്ഷിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യു.എന്‍ രംഗത്ത്. ദ്വിരാഷ്ട്ര പരിഹാരത്തിനു ബദലായി മറ്റൊന്നുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ഗുട്ടറസ് ഇക്കാര്യം വ്യക്തമാക്കിയത്. ദ്വിരാഷ്ട്ര ഫോര്‍മുല നടപ്പാക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇസ്റാഈല്‍- ഫലസ്തീന് പ്രശ്നത്തിനു ദ്വിരാഷ്ട്രം മാത്രമല്ല പരിഹാരമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."