കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന അധികാരമേറ്റു. അരവിന്ദ് കെജ്‌രിവാളിന്റെ തിരിച്ചുവരവിനായി കസേര ഒഴിച്ചിട്ടു. തൊട്ടരികില്‍ തനിക്കായി ഒരുക്കിയ കസേര ഒരുക്കി. അതിലാണ് അതിഷി ഇരുന്നത്. ഇന്ന് രാവിലെയാണ് അതിഷി ഓഫിസിലെത്തി അധികാരമേറ്റത്.
കെജ്‌രിവാള്‍ മടങ്ങിവരുന്നത് വരെ കസേര ഒഴിഞ്ഞു കിടക്കുമെന്ന് അതിഷി പറഞ്ഞു. കെജ്‌രിവാളിനെ ശ്രീരാമനുമായി താരതമ്യം ചെയ്താണ് അതിഷി സംസാരിച്ചത്. ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ ഭരതന്‍ അയോധ്യ ഭരിച്ചതുപോലെയാണ് താന്‍ സ്ഥാനമേല്‍ക്കുന്നത്. നാല് മാസത്തിന് ശേഷം കെജ്‌രിവാള്‍ തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം തിരികെ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹി മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും അവര്‍ ഇതോടെ സ്വന്തമാക്കി. വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, ഊര്‍ജം, പൊതുമരാമത്ത് അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് ഒരുക്കാനാണ് കെജ്‌രിവാള്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."