HOME
DETAILS

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

  
September 23, 2024 | 6:47 AM

ep-jayarajan-do-not-attend-azhikodan-raghavan-memorial-programme

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഇ.പി ജയരാജന്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിലും പങ്കെടുത്തില്ല. പകരം എം.എം ലോറന്‍സിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്. കണ്ണൂരില്‍ ഇത് രണ്ടാമത്തെ പരിപാടിയിലാണ് ഇ.പി. പങ്കെടുക്കാതിരിക്കുന്നത്.

ഇന്ന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും എന്നായിരുന്നു ജില്ലാ കമ്മിറ്റി അറിയിച്ചത്. അതിനിടയിലാണ് എറണാകുളത്തേക്ക് തിരിച്ചിരിക്കുന്നത്. 

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇ.പി പാര്‍ട്ടി പരിപാടികളില്‍ എത്തിയിട്ടില്ല. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ 23 ദിവസമായി ഇ.പി. പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പുറമേ പാര്‍ട്ടിയുടെ കമ്മിറ്റികളിലും പങ്കെടുക്കാതെ ഇ.പി. ഒഴിഞ്ഞുമാറുകയാണ്.

സെപ്റ്റംബര്‍ 9ന് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പാര്‍ട്ടി നിശ്ചയിച്ചെങ്കിലും ഇ പി ജയരാജന്‍ എത്താത്തതും ചര്‍ച്ചയായിരിന്നു. അന്ന് ഇ.പി ആയുര്‍വേദ ചികിത്സയിലാണെന്ന വിശദീകരണമാണ് പാര്‍ട്ടി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  6 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  6 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  6 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  6 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  6 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  6 days ago