HOME
DETAILS

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

  
Web Desk
September 23, 2024 | 4:50 AM

NCP Kerala Leadership Conflict Intensifies Over Cabinet Reshuffle

തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവം. വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് ശശീന്ദ്രന്‍ പക്ഷം. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്. മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണെന്ന് ശശീന്ദ്രന്‍ വിഭാഗം കത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പാര്‍ട്ടി കമ്മിറ്റി വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പി സി ചാക്കോയുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമമാണ് പി സി ചാക്കോ നടത്തുന്നത്. ാര്‍ട്ടിയിലെ മറ്റ് നേതാക്കളെ കൂടി കേട്ട് ശരത് പവാര്‍ ന്യായമായ തീരുമാനം ഉടന്‍ എടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വര്‍ക്കല ബി രവികുമാര്‍ അടക്കം പത്ത് പേരാണ് കത്തയച്ചിരിക്കുന്നത്.

മന്ത്രി എ.കെ ശശീന്ദ്രന്‍, പി.സി ചാക്കോ,തോമസ് കെ. തോമസ് എന്നിവര്‍ മുഖ്യമന്ത്രിയെ കാണും. മുംബൈയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യം ശരത് പവാറിനെ സംസ്ഥാന നേതാക്കള്‍ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഈയാഴ്ച തന്നെ ഉണ്ടായേക്കും.

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍ സി പിയില്‍ ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത എ കെ ശശീന്ദ്രന്‍ തള്ളി. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രന്‍ പറഞ്ഞത്. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  12 hours ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  12 hours ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  13 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  13 hours ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  13 hours ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  13 hours ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  13 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  14 hours ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  14 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  21 hours ago