ബത്തേരിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണിലെ ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഇന്നലെ രാവിലെ നഗരസഭ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ ഇറച്ചി അടക്കമുള്ള ഭക്ഷണം പിടികൂടിയത്.
സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. പഴകിയ ഇറച്ചി, ഫ്രൈഡ് റൈസ്, മീന്‍, മസാലക്കൂട്ട് എന്നിവയും വില്‍പ്പന നിരോധിച്ച പ്ലാസ്റ്റികും വിവിധ കടകളില്‍ നിന്നും പിടികൂടി. ടൗണിലെ പ്രിന്‍സ്, ഉണ്ണിമെസ്സ്, ആര്യാഭവന്‍, ന്യൂസോളാര്, മിന്റ്ഫ്ളവര് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ഇവ പിന്നീട് ബത്തേരിയിലെ മുന്‍സിപ്പാലിറ്റിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇ പ്ലാനറ്റില്‍ നിന്നുമാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടിയത്. ഇത്തരത്തില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വകീരിക്കുമെന്നും കനത്ത പിഴ ഈടാക്കുമെന്നും നഗരസഭാ ചെയര്മാന് സി.കെ സഹദേവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."