HOME
DETAILS

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

  
Farzana
September 24 2024 | 09:09 AM

Rahul Gandhi Criticizes PM Modis Man Ki Baat Calls for Focus on Unemployment and Inflation

ന്യൂഡല്‍ഹി: തന്റെ 'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് മോദിക്ക് ചിന്തയെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  'കാം കി ബാത്തി'ല്‍ (തൊഴിലില്ലായ്മയുടെ കാര്യത്തില്‍) മോദി ഒരിക്കലും ശ്രദ്ധ കാണിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മോദി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ജമ്മുവിലെ പൂഞ്ചിലും ശ്രീനഗറിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലാണ് അദ്ദേഹത്തിന്റെ പരിഹാസം.  

മോദി ദുര്‍ബലനായ നേതാവാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

'അദ്ദേഹം (മോദി) നീണ്ട പ്രസംഗങ്ങള്‍ നടത്തുന്നു. തീര്ത്തും അര്‍ത്ഥശൂന്യവുമായ പ്രസംഗങ്ങള്‍. തന്റെ 'മന്‍ കി ബാത്തി'നെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം കുറക്കാനും യുവാക്കള്‍ക്ക് കാഴ്ചപ്പാട് നല്‍കാനും ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കാനുമുള്ള 'കാം കി ബാത്തൊ'ന്നും അറിയില്ല. ഇക്കാര്യങ്ങളെ കുറിച്ച് മോദി സംസാരിക്കില്ല. അദ്ദേഹം 24 മണിക്കൂറും 'മന്‍ കി ബാത്തി'നെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് ഇത് കേള്‍ക്കാന്‍ ആരും തയാറല്ല' രാഹുല്‍ തുറന്നടിച്ചു.
'അദ്ദേഹം പഴയ മോദിയല്ല. ലോക്‌സഭയില്‍ ഞാന്‍ അദ്ദേഹത്തെ വളരെ അടുത്ത് കാണുന്നു. ആളുകള്‍ അദ്ദേഹത്തെ ദൂരെ നിന്ന് കാണുന്നു. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മാറി. മുഖം മാറി. ഇതിന്റെ ക്രെഡിറ്റ് 'ഇന്‍ഡ്യാ' കൂട്ടുകെട്ടിനാണ്.രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 
നേരത്തെ അദ്ദേഹം നെഞ്ച് വിരിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍, മോദിയുടെ മനഃശക്തി തകര്‍ക്കാന്‍ ഇന്‍ഡ്യാ സംഖ്യത്തിന് കഴിഞ്ഞു. മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്- രാഹുല്‍ പറഞ്ഞു.

 പുറത്തുനിന്നുള്ളവരാണ് ജമ്മു കശ്മീരിനെ നിയന്ത്രിക്കുന്നതെന്ന പൊതുവായ പരാതിയും കോണ്‍ഗ്രസ് നേതാവ് ആവര്‍ത്തിച്ചു. 'അദ്ദേഹം (മോദി) ജമ്മു കശ്മീരിലെ നിങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ മാത്രമല്ല കവര്‍ന്നെടുത്തത്. മുമ്പ്, നിങ്ങളുടെ വികസനം, സര്‍വകലാശാലകള്‍, കോളജുകള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും നിങ്ങള്‍ തന്നെ എടുക്കുമായിരുന്നു. എം.എല്‍.എമാരെ തെരഞ്ഞെടുത്ത് നിങ്ങള്‍ അത് സ്വയം ചെയ്യുമായിരുന്നു. ഇന്ന് പുറത്തുള്ളവരാണ് നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നത്. അവര്‍ ഒരു രാജാവിനെ സ്ഥാപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഒരു രാജാവാണ്. അദ്ദേഹം ജമ്മു കശ്മീരില്‍ നിന്നുള്ള ആളല്ല, വിദേശിയാണ്. ഈ മനുഷ്യന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു വികസന പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയില്ലെ'ന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന പദവി വേണമെന്നാണ് തന്റെ പാര്‍ട്ടി ആഗ്രഹിച്ചതെന്നും എന്നാല്‍ അത് നടക്കാത്തതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എത്രയും വേഗം അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയെയും സഖ്യകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിനെയും പാകിസ്താന്റെ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ മാസം ജമ്മു കശ്മീരിലെ രാഹുലിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. അമിത് ഷായും മറ്റ് മുതിര്‍ന്ന മന്ത്രിമാരും ഒന്നിലധികം യാത്രകള്‍ നടത്തി. മോദിയും രണ്ട് തവണ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു.

 സെപ്തംബര്‍ 25നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ശ്രീനഗര്‍ ഉള്‍പ്പെടെ സെന്‍ട്രല്‍ കശ്മീരിലെ 15 മണ്ഡലങ്ങളിലും ജമ്മുവിലെ 11 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ബുദ്ഗാം, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  7 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  7 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  7 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  7 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  7 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  7 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  7 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  7 days ago