എലൈവ് മന്ദാരച്ചെപ്പ് സംഗീത വിരുന്ന് 19ന്
ആലപ്പുഴ: സംഗീത കലാകാരന്‍മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ എലൈവ് സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് 19ന് പാതിരപ്പള്ളി കാംലോട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 6.30ന് മലയാളികള്‍ക്ക് മറക്കാനാവാത്ത ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മന്ദാരച്ചെപ്പ്' സംഗീത വിരുന്നില്‍ നിന്ന് ലഭിക്കുന്ന തുക പാതിരപ്പള്ളി കാരുണ്യദീപം പുനരധിവാസ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കും. കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് എലൈവ് സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്. ഈ സംഗീതസന്ധ്യയില്‍ ആലപ്പുഴയുടെ മുതിര്‍ന്ന കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ ബേബന്‍ജോസിനെ എലൈവ് ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എലൈവ് പ്രസിഡന്റ് സജിപോള്‍, സെക്രട്ടറി ആനന്ദ് ബാബു, വൈസ് പ്രസിഡന്റ് പി വെങ്കിട്ടരാമ അയ്യര്‍, ട്രഷറര്‍ ഹാരിസ്, വെങ്കിടേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."