പൂപ്പാറ ആദിവാസി കോളനിയില്‍ കുരുമുളകിന് വാടി കരിയുന്ന രോഗം
പാലക്കാട്: പറമ്പിക്കുളം പൂപ്പാറ ആദിവാസി കോളനിയില്‍ കുരുമുളകിന് വാടി കരിയുന്ന രോഗംപിടിപെട്ടതിനാല് ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. വെള്ളമില്ലാതെ മറ്റു കൃഷികള്‍ ഉണങ്ങി കരിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായിരുന്നു കുരുമുളക് കൃഷി. ഇപ്പോള്‍ രോഗവും പിടിപെട്ടത് കൂനിമേല്‍ കുരുവായി. ആദ്യം ഇലകള്‍ കരിഞ്ഞുണങ്ങും.പിന്നീട് കായകളും ഉണങ്ങി കരിയുകയാണ് രോഗലക്ഷണം. ഇവിടെ 58 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും ചുരുങ്ങിയത് അര ഏക്കര്‍ കുരുമുളക് കൃഷിയുണ്ട്. രണ്ട് മാസം മുന്‍പ് രോഗബാധ കാണാന്‍ തുടങ്ങിയെങ്കിലും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറയുന്നു. കൃഷി വകുപ്പ് ഇവര്‍ക്ക് യാതൊരു സഹായവും നല്കാന് തയാറായിട്ടില്ല.
ഇവിടെ ഉല്പാദിപ്പിച്ച കുരുമുളക് മുന്‍പ് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. കൊച്ചിയിലെ ഒരു കമ്പനിയുടെ സഹായത്തോടെ വനം വകുപ്പാണ് ഇതിന് സഹായിച്ചത്. ഇപ്പൊ കമ്പനി മുളക് എടുക്കാതായതോടെ സ്വകാര്യ വ്യക്തികള്‍ക്കാണ് കുരുമുളക് വില്‍ക്കുന്നത്. ഇതിലും വലിയ ചൂക്ഷണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ കുരുമുളകിന് രോഗവും കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."