ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരുക്ക്
കഠിനംകുളം: ദേശീയപാതയില്‍ പള്ളിപ്പുറം സി. ആര്‍ .പി .എഫ് ക്യാബിന് സമീപം താമരക്കുളം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.പാരിപ്പള്ളി സ്വദേശി മുഹമ്മദ് സാജിദ് (20), പുതുവല്‍ സ്വദേശികളായ റസിയ (43), മുഹമ്മദ് ഷാന്‍ (20),റയ്ഹാന (5) , കോയൂര് സ്വദേശി അബിദാബീവി (48), മയ്യനാട് സ്വദേശികളായ ബൈജു (36), സനോഫര്‍ (36)വര്‍ക്കല സ്വദേശി റസാല്‍ (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതില്‍ റസാലിന്റെ നില ഗുരുതരമാണ്.ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. ആറ്റിങ്ങല്‍ ഭാഗത്തു നിന്നും വന്ന കാര്‍ ബസിനെ മറികടക്കുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നും വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരും, ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റവരെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരുക്കേറ്റ റസാലിനെ സൗദിയിലേക്ക് യാത്രയാക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോകുകയായിരുന്ന വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്.ഈ വാഹനത്തില്‍ പിഞ്ചു കുഞ്ഞ് അടക്കം ആറ് പേരുണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
കഴക്കൂട്ടത്ത് നിന്നം മിനി ക്രൈന്‍ എത്തിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് ഗതാഗഗതാഗതം പൂര്‍വസ്ഥിതിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."