ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം: കെ. മുരളീധരന്‍
തിരുവനന്തപുരം: കേരളാ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2014ല്‍ നിയമിതരായ 3000 ഓളം ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിയമന അംഗീകാരവും ശമ്പളവും ഉടന്‍ നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയെ ബന്ധിയാക്കി ഹയര്‍സെക്കന്‍ഡറി മേഖലയിലടക്കം ഒളിയജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എച്ച്.എസ്.ടി. യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ബീമാപ്പള്ളി റഷീദ്, പി. ഹരിഗോവിന്ദന്‍, ഒ. ഷൗക്കത്തലി, അബ്ദുള്ള വാവൂര്‍, നിസാര്‍ ചേലേരി, കെ. മുഹമ്മദ് ഇസ്മയില്‍, സജി ജോസഫ്, വിളക്കോട്ടൂര്‍ മുഹമ്മദലി, എസ്. സന്തോഷ്‌കുമാര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, യു. സാബു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ വി. സജിത്ത്, സി.ടി.പി ഉണ്ണി മൊയ്തീന്‍, എം.എം ഷാഫി, മുഹമ്മദ് റഫീഖ്, എം. അബ്ദുല്‍മജീദ്, പി.സി. സിറാജ്, കെ. സന്തോഷ്‌കുമാര്‍, പച്ചായി മൊയ്തീന്‍കുട്ടി, കെ.എം ഷരീഫ്, കെ. മുഹമ്മദ് ജമാല്‍, എ.കെ അജീബ്, നൗഷാദ് പൂതപ്പാറ, നിസാം പനവൂര്‍, പി. ഷെമീര്‍, കെ. ഫിറോസ്ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."