HOME
DETAILS

നാലു ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഊദി സുരക്ഷാവിഭാഗം

  
backup
February 17 2017 | 08:02 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ജിദ്ദ: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന ഭീകരവേട്ടയില്‍ രാജ്യത്തെ നാലു ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഊദി സുരക്ഷാവിഭാഗം. മക്ക, മദീന, റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ച ഐ.എസ് കേന്ദ്രങ്ങളാണ് തകര്‍ത്തത്.

പതിനെട്ട് ഭീകരരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. ഇവരില്‍ പതിനഞ്ച് പേര്‍ സഊദികളും മറ്റുള്ളവര്‍ യമന്‍, സുഡാന്‍ പൗരന്‍മാരുമാണ്. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും 20 ലക്ഷം റിയാലും ഭീകരരില്‍നിന്ന് പിടികൂടി. ഫെബ്രുവരി 11 മുതല്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പരസ്പര ബന്ധമുള്ള നാലു സങ്കേതങ്ങള്‍ കീഴടക്കാനായത്.

മുമ്പ് രാജ്യത്ത് നടന്ന തീവ്രവാദ കേസുകളിലെ പ്രതികള്‍ക്ക് അഭയം നല്‍കുക, ചാവേറുകള്‍ക്ക് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും പരിശീലനം നല്‍കുക, ഐ.എസ് ചിന്ത പ്രചരിപ്പിക്കുക, ഐ.എസ് സ്വാധീനമുള്ള രാജ്യങ്ങളിലേക്ക് യാത്രക്ക് പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

ജനുവരി ഏഴിന് റിയാദില്‍ സുരക്ഷാഭടന്മാര്‍ കൊലപ്പെടുത്തിയ ഭീകരനും, ജനുവരി 21ന് ജിദ്ദയിലെ ഇസ്തിറാഹയില്‍ സ്വയം പൊട്ടിത്തെറിച്ച തീവ്രവാദികള്‍ക്കും ഇവരില്‍ ചിലര്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. സഊദിയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുവാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago