നിര്‍ധന യുവതികള്‍ക്ക് മംഗല്യ വിരുന്നൊരുക്കി എ.എം.എസ്.
കരുനാഗപ്പള്ളി: പായ്ക്കുഴി അന്‍വാറുല്‍ മുസ് ലിമീന്‍ സാധു സംരക്ഷണസമിതി (എ.എം.എസ്.) ആറ് നിര്‍ധന യുവതികള്‍ക്ക് മംഗല്യ വിരുന്നൊരുക്കി.
വധൂവരന്മാര്ക്ക് പാരിതോഷികമായി 10 പവന് സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപാ വീതവും വിവാഹ വസ്ത്രങ്ങളും നല്കി. ഇതോടനുബന്ധിച്ച് പൊതുസമ്മേളനവും മെരിറ്റ് അവാര്‍ഡ് വിതരണവും നടന്നു. സമ്മേളനം നിയുക്ത എം.എല്‍.എ ആര് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സിയാദ് വലിയവീട്ടില്‍ അധ്യക്ഷനായി. എന്‍.കെ.പ്രേമചന്ദ്രന് മുഖ്യാതിഥിയായി. ചികിത്സാ ധനസഹായ വിതരണം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദും മെറിറ്റ് അവാര്‍ഡ് വിതരണം ആര്.ഡി.പത്മകുമാറും നിര്‍വ്വഹിച്ചു. എം. അന്‍സര്‍, ഹനീഫ മുസ്ലിയാര്, വലിയത്ത് ഇബ്രാഹിം കുട്ടി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍സര്‍ എ. മലബാര്‍, അജയന് അമ്മാസ്, ഐ.റഫീഖ്, മെഹര്‍ ഖാന്, നിസാം കണ്ടത്തില്‍, മുഹമ്മദ് ബുര്‍ഹാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."