മാര്‍ഗം കളിയുടെ വിധിയെ ചൊല്ലി പരാതി
സ്റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചതോടെ വിധി നിര്‍ണയത്തെ ചൊല്ലിയുള്ള പരാതികളും തുടങ്ങി. ഇന്നലെ വേദി രണ്ടില്‍ നടന്ന ആദ്യ ഇനമായ മാര്‍ഗംകളിയുടെ വിധി നിര്‍ണയത്തില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതമായി പെരുമാറിയെന്നാണ് ആരോപണം. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ കോളജുകളുടെ കോഡ് നമ്പര്‍ മാര്‍ഗംകളി മത്സരം സമാപിച്ചതോടെ വിധികര്‍ത്താക്കളിലൊരാള്‍ മറ്റു വിധികര്‍ത്താക്കളോടു രഹസ്യമായി പറയുന്നതു കേട്ടെന്നും അതിനു തക്കതായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന ആരോപണവുമായി ഒരധ്യാപിക രംഗത്തുവന്നു. മത്സര ഫലത്തിനെതിരേ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അപ്പീലില്‍ നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ സമീപിക്കുമെന്നും അധ്യാപിക പറഞ്ഞു. സംസ്ഥാന കലോത്സവങ്ങളിലടക്കം വിധികര്‍ത്താക്കള്‍ വിധിനിര്‍ണയത്തിന്റെ സമയത്ത് പരസ്പരം ആശയ വിനിമയം നടത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കേയാണു വിധികര്‍ത്താക്കളുടെ ഈ ഇടപെടല്‍ നടന്നിരിക്കുന്നത്. സ്ഥിരമായി കലോത്സവത്തിനു മാര്‍ഗംകളി പരിശീലകനായെത്തുന്ന രണ്ട് അധ്യാപകരുടെ ടീമിന് സമ്മാനം ലഭിക്കാനാണ് ആ അധ്യാപകനുമായി ബന്ധമുള്ള വിധികര്‍ത്താവ് ഇത്തരം നീക്കം നടത്തിയെതെന്നും അപ്പീല്‍ നല്‍കിയ അധ്യാപിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."